ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. ആഘോഷങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് പ്രവചാകനായ ഇബ്രാഹിമും ഭാര്യ ഹാജറ ബീവിയും മകന്‍ ഇസ്മയിലുമാണ്
ദേശത്തിന്‍റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും, ഭാഷയും, നിറവും പോലുള്ള സകല വേര്‍തിരിവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്‍റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്‍റെ ആഘോഷാവിഷ്കാരം
സ്നേഹത്തിന്റെയും, ത്യാഗത്തിൻ്റെയും, പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ..... സാഹോദര്യവും, സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ എല്ലാവർക്കും സാധിക്കട്ടെ..... എല്ലാവർക്കും വാലില്ലപുഴ ന്യൂസിൻ്റ സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

0 Comments