Advertisement

Responsive Advertisement

വാഹനം മോഡിഫൈ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം പരിശോധിക്കാം



 1) വാഹനത്തിന്റെ നിറം

ഒരു വാഹനത്തിന്റെ നിറം അതിന്റെ RC ബുക്കില് രേഖപ്പെടുത്തിയിട്ടുള്ളതാണ് ഇത് അടിമുടി മാറ്റുന്നതിന് വിലക്കുണ്ട് വണ്ടിയുടെ ബൊണറ്റ് മാത്രമോ മുകള് വശം മാത്രമോ മാറ്റുന്നതില് പ്രശ്നമില്ല. വണ്ടിയുടെ നിറം മുഴുവനായി മാറ്റാന് ആഗ്രഹമുണ്ടെങ്കില് RTO ഓഫീസില് ഓണ്ലൈനായി അപേക്ഷ സമര്പ്പിച്ച്‌ അതിനു ശേഷം വാഹനം നേരിട്ട് RTO ഓഫീസില് കാണിച്ച്‌ ശേഷം RC ബുക്കില് പുതിയ നിറം മാറ്റാം.

2) വാഹനത്തിന്റെ വീൽ

വാഹനം മോടി പിടിപ്പിക്കുന്നതില് ഏറെ പങ്കുള്ളത് വീലുകള്ക്കാണ് അലോയ് വീലുകള് വാഹനത്തില് ഘടിപ്പിക്കാന് പാടില്ല എന്നുള്ളത് പൂര്ണമായും വസ്തുതാവിരുദ്ധമാണ്. എക്സ്ട്രാ വൈഡ് വീലുകള് വാഹനത്തില് ഘടിപ്പിക്കുന്നത് വാഹനം മോഡിഫിക്കേഷന് പരിധിയില് വരും. മാനുഫാക്ചറിങ് കമ്ബനികള് നിര്ദ്ദേശിക്കുന്ന ഹൈ വെരിയന്റ് വീലുകള് മുതല് ലോ വെരിയന്റ് വീലുകള് അതിനു പറ്റുന്ന അലോയികളും ഉപയോഗിക്കാം.

3) വാഹനത്തിന്റ നമ്പർ പ്ലേറ്റ്

ഏറ്റവും കൂടുതല് ആളുകള് വാഹനത്തിന്റെ നമ്ബര് പ്ലേറ്റ് മോഡിഫിക്കേഷന് ചെയ്യുന്നതില് നിന്നാണ് പണി വാങ്ങുന്നത്. നമ്ബര് പ്ലേറ്റുകളില് സിനിമാതാരങ്ങളുടെ മുതല് മറ്റു കാര്ട്ടൂണ് രൂപങ്ങളുടെ വരെ സ്റ്റിക്കര് പതിച്ചിട്ടുണ്ടാകും. കൂടാതെ നമ്ബര് പ്ലേറ്റുകള് പെട്ടെന്ന് ശ്രദ്ധ കിട്ടാതെ ഒളിപ്പിച്ചു ഘടിപ്പിക്കുന്ന വിരുതന്മാരുമുണ്ട്. ഇവര് കരുതിയിരിക്കണം മോട്ടോര് വെഹിക്കിള് നിയമത്തിന് എതിരാണ് കണ്ടാല് പണി വീഴും.

ഹൈ സെക്യൂരിറ്റി നമ്ബര് പ്ലേറ്റുകള് മാത്രമാണ് ഇപ്പോള് ഘടിപ്പിക്കാന് സാധിക്കുന്നത്. ഇതില് പത്തക്ക ഹൈ സെക്യൂരിറ്റി ഡിജിറ്റല് നമ്ബര് ഉണ്ട് ഇത് മോട്ടോര് വാഹന വകുപ്പിന്റെ പരിവാഹന് സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കും അതുകൊണ്ടുതന്നെ ഈ നമ്ബര് പ്ലേറ്റുകള് മാറ്റാനോ ടാമ്ബര് ചെയ്യാനോ പാടില്ല. 01-04-2019 മുതല് പുറത്തിറങ്ങിയ വണ്ടികളില് ഇത്തരം നമ്ബര് പ്ലേറ്റുകള് സൗജന്യമായി ഘടിപ്പിച്ചു നല്കേണ്ടത് ഡീലറിന്റെ ഉത്തരവാദിത്തമാണ്.

4) ക്രാഷ് ബാറുകൾ, ബുൾ  ബാറുകൾ  അനുവദിയനമല്ല

റോഡിലുള്ള മറ്റു യാത്രക്കാരുടെ സുരക്ഷ മുന്നിര്ത്തിയാണ് സുപ്രീം കോടതി ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത് മാത്രമല്ല ബുള് ബാര് ഉണ്ടെങ്കില് വാഹനത്തിന്റെ എയര് ബാഗ് കൃത്യമായി പ്രവര്ത്തിക്കില്ല. ക്രാഷ് ബാറുകളും ബുള് ബാറുകളും വാഹനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണെന്ന വാദം തെറ്റാണ്. ഇത് ഘടിപ്പിച്ച വാഹനങ്ങള്ക്കും പണി വീഴും.

5 ) വാഹനത്തിലെ സ്റ്റിക്കറുകള്‍

കാറിലെ വിന്ഡോ ഗ്ലാസില് ഒട്ടിക്കുന്ന കൂളിംഗ് സ്റ്റിക്കര് മുതല് ഡോക്ടര്മാരും മാധ്യമപ്രവര്ത്തകരും, അഭിഭാഷകര് ഒട്ടിക്കുന്ന സ്റ്റിക്കറുകള്ക്ക് വരെ മാര്ഗ്ഗനിര്ദ്ദേശങ്ങള്

ഉണ്ട്. വിന്ഡോ ഗ്ലാസുകളില് കൂളിംഗ് സ്റ്റിക്കറുകള് ഒട്ടിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം അപകടസമയത്ത് കൂളിംഗ് സ്റ്റിക്കറുകള് ഒട്ടിച്ച ഗ്ലാസുകള് കൂടുതല് പരിക്കിന് കാരണമാകുന്നു. മാധ്യമപ്രവര്ത്തകര്ക്കും ഡോക്ടര്മാര്ക്കും അഭിഭാഷകര്ക്കും മറ്റ് സ്ഥാപനങ്ങള്ക്കും ലോഗോ ഉപയോഗിക്കാം ഇവ മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന വിധം ആകരുത്.

6) ബസ്സുകളില് പരസ്യചിത്രങ്ങള് ഉപയോഗിക്കുന്നതിന് വിലക്കില്ല

സര്ക്കാര് നിശ്ചയിക്കുന്ന തുക അടച്ച്‌ ആ തുകക്ക് അനുസരിച്ചുള്ള അളവില് ആയിരിക്കണം ബസ്സുകളില് പരസ്യചിത്രങ്ങള് പതിക്കേണ്ടത്. മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന വിധം

സിനിമാതാരങ്ങളുടെയോ മറ്റ് ഗ്രാഫിക് ചിത്രങ്ങളോ പാടില്ല.

7) വാഹനങ്ങളില് കർട്ടനുകൾ  ഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്

കാറുകളുടെ ഉള്ളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന വിധം കട്ടനുകള് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ് ഇത്തരമുള്ള വാഹനങ്ങള്ക്കും മോട്ടോര് വാഹന വകുപ്പിന്റെ പിടിവീഴും.

8) സൈലൻസർ

ഇരുചക്രവാഹനകാര് ആയിരിക്കും ഒരുപക്ഷേ സൈലന്സര് മാറ്റിയതിനെ തുടര്ന്ന് കൂടുതല് പണി വാങ്ങിയിട്ടുണ്ടാകുക. നിശ്ചിത ഡെസിബലില് സൗണ്ട് വരുന്ന ഓട്ടോമോട്ടീവ് ഇന്ഡസ്ട്രിയല് സ്റ്റാന്ഡേര്ഡ് പ്രകാരമുള്ള സൈലന്സറുകള് ഉപയോഗിക്കാം.

9) ഫോഗ് ലാമ്ബുകൾ

ഒരു വണ്ടിയുടെ മുന്വശത്ത് എക്സ്ട്രാ ലൈറ്റുകള് ഒന്നും തന്നെ വെക്കാന് പാടില്ല ഇത് ചട്ടവിരുദ്ധമാണ്. മുന്പിലെ ലൈറ്റുകള് 50 മുതല് 60 വാട്ട്സ്ന് മുകളില് കൂടാന് പാടില്ല.

10) സീറ്റുകളുടെ എണ്ണം

മോട്ടോര് വാഹന വകുപ്പിന്റെ പുതിയ വിജ്ഞാപനം അടിസ്ഥാനത്തില് ഇന്നോവ പോലുള്ള എട്ടു സീറ്റുകള് വാഹനങ്ങളില് സീറ്റുകളുടെ എണ്ണം കുറയ്ക്കാം എന്നാല് യാത്രക്കാര്ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇതോടൊപ്പംതന്നെ കമ്ബനി പറഞ്ഞിരിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കാള് കൂടുതല് സീറ്റുകള് ഘടിപ്പിക്കാനും പാടില്ല.


മോട്ടോര് വാഹന വകുപ്പിന്റെ നിയമങ്ങളും ഭേദഗതികളും വാഹനം ഓടിക്കുന്ന ആളുടെ സുരക്ഷയോടൊപ്പം തന്നെ നിരത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും കരുതിയാണ്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ മോഡിയോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ജീവനും.

Post a Comment

0 Comments