Advertisement

Responsive Advertisement

അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ നിന്നും ആളുകള്‍ വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

 



അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ നിന്നും ആളുകള്‍ വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ ശ്രമം വിഫലമാവുകയായിരുന്നു. വിമാനത്തില്‍ നിന്ന് ചിലര്‍ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

അമേരിക്കയുടെ വിമാനം റണ്‍വേയിലൂടെ ചലിക്കുന്നതിനിടെ നിരവധി ആളുകള്‍ വിമാനത്തിന്റെ കൂടെ ഓടുന്നതും വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

അഫ്ഗാന്‍ വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കര്‍സായി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.

അതേസമയം, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചു പേര്‍ മരിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കാബൂള്‍ വിമാനത്താവളത്തിലെ ഒരു വിമാനത്തിലേക്ക് ജനം ഇടിച്ചുകയറുന്നതിന്റെ മറ്റൊരു ദൃശ്യവും നേരത്തെ പ്രചരിച്ചിരുന്നു.

Post a Comment

0 Comments