Advertisement

Responsive Advertisement

സ്വപ്​നയുടെ മൊഴി : മുഖ്യമന്ത്രിക്കായി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​

 


മുഖ്യമന്ത്രി പിണറായി വിജയനു​ം സ്​പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​ സ്വർണകടത്തു ​േകസ്​ പ്രതി സ്വപ്​നയുടെ മൊഴി​. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച്​​ വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന്​​ സ്വപ്​നയുടെ മൊഴിയിലുണ്ട്​. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്​നയെ ഫോണിൽ വിളിച്ച്​ ഒരു പാക്കറ്റ്​ മുഖ്യമന്ത്രിക്ക്​ എത്തിക്കേണ്ടതുണ്ടെന്ന്​ അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ്​ കോൺസുലേറ്റിലെ അഡ്​മിൻ അറ്റാഷെയായ അഹമ്മദ്​ അൽദൗഖി നേരിട്ട്​ യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ്​ സ്വപ്​നയുടെ മൊഴി.  ഒരു പാക്കറ്റ്​ പൊതു ഭരണ വകുപ്പിലെ ഉദ്യേഗസ്​ഥനായ ഹരികൃഷ്​ണനിൽ നിന്ന്​ വാങ്ങിയെന്നും ഇതാണ്​ അഹമ്മദ്​ അൽദൗഖി വഴി മുഖ്യമന്ത്രിക്കായി യു.എ.ഇയിൽ എത്തിച്ചതെന്നും സരിതിന്‍റെ മൊഴിയിലുണ്ട്​. ഹരികൃഷ്​ണൻ അസിസ്റ്റന്‍റ്​ പ്രോ​േട്ടാകോൾ ഒാഫീസറാണ്​. ഈ പാക്കറ്റ്​ സ്​കാൻ ചെയ്​തപ്പോൾ ഒരു ബണ്ടിൽ കറൻസി കണ്ടതായും സരിതിന്‍റെ മൊഴിയിലുണ്ട്​. ഈ പാക്കറ്റ്​ എത്തിച്ചു നൽകിയതിന്​ ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി. അഹമ്മദ്​ അൽദൗഖി വഴി ഈ പാക്കറ്റ്​ യു.എ.ഇയിലുള്ള മുഖ്യമന്ത്രിക്ക്​ എത്തിച്ചു നൽകുകയായിരുന്നു.

Post a Comment

0 Comments